IndiaLatest

വാക്‌സിന്‍ സ്വീകരിക്കാന്‍ 4 അക്ക സുരക്ഷ നമ്പര്‍

“Manju”

ന്യഡല്‍ഹി; കോവിഡ് വാക്സീന്‍ വിതരണത്തിലെ പിഴവുകള്‍ ഒഴിവാക്കാന്‍ ഇന്നു മുതല്‍ 4 അക്ക സുരക്ഷ നമ്പര്‍ രീതി നടപ്പിലാകും. വാക്സീന്‍ കുത്തിവയ്പിനായി കോവിന്‍ പോര്‍ട്ടലിലോ ആരോഗ്യസേതു ആപ്ലിക്കേഷനിലോ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഗുണഭോക്താവിന് 4 അക്ക നമ്പര്‍ ലഭിക്കും.

അപ്പോയ്ന്മെന്റ് സ്ലിപ്പിലും എസ്‌എംഎസിലും ഇതുണ്ടാകും. കുത്തിവയ്പു കേന്ദ്രത്തില്‍ വാക്സിനേറ്റര്‍ ആവശ്യപ്പെടുമ്പോള്‍ നമ്പര്‍ നല്‍കണം. ഈ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ കുത്തിവയ്പ് പൂര്‍ത്തിയാകു. വാക്സീന്‍ എടുത്തതായി സ്ഥിരീകരണ സന്ദേശവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കിട്ടാത്തവര്‍ വാക്സീന്‍ കേന്ദ്രവുമായി ബന്ധപ്പെടണം.

Related Articles

Back to top button