InternationalLatest

എറിഞ്ഞൊതുക്കി ഇന്ത്യ

“Manju”

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ലീഡ്. ആദ്യ ഇന്നിങ്‌സില്‍ 53 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലാണ്. ഇന്ത്യയ്ക്ക് 62 റണ്‍സ് ലീഡും. നാലു റണ്‍സെടുത്ത ഷായുടെ വിക്കറ്റാണ് ഇന്ത്യ്യ്ക്ക് നഷ്ടമായത്. ഇന്ത്യയുടെ 244 സ്‌കോറിന് മറുപടി നല്‍കാനിറങ്ങിയ ഓസ്‌ട്രേലിയ 191 റണ്‍സിന് പുറത്താകുകയായിരുന്നു. 73 റണ്‍സോടെ പുറത്താകാതെ നിന്ന് ക്യാപ്റ്റന്‍ ടിം പെയ്‌നാണ് ഓസീസ് സ്‌കോര്‍ 191 ല്‍ എത്തിച്ചത്.

Related Articles

Back to top button