KeralaLatest

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പ് 23ന്

“Manju”

തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഈ മാസം 23ന്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഓരോ അംഗങ്ങളെ വീതവും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് പൊതു വിഭാഗത്തില്‍പ്പെട്ട രണ്ട് അംഗങ്ങളേയുമാണ് തിരഞ്ഞെടുക്കുക.ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഡിസംബര്‍ 23ന് രാവിലെ 10 മുതല്‍ നാലുവരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരഞ്ഞെടുപ്പു ദിവസം 4.15 ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

Related Articles

Back to top button