LatestThiruvananthapuram

തോല്‍വി കാലുവാരിയിട്ട് ; പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി രാജിവെച്ചു; ഇനി സിപിഎമ്മില്‍

“Manju”

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനംതിട്ട ഡിസിസി സെക്രട്ടറിയുമായ സുധ കുറുപ്പാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. തന്നെ കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്നും സിപിഎമ്മില്‍ ചേരുമെന്നും സുധ പറഞ്ഞു. പത്തനംതിട്ട ജില്ല പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍നിന്നാണ് സുധ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

എതിർസ്ഥാനാർഥിയായിരുന്ന സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മ 4000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസ് പ്രവർത്തകർ കാലുവാരിയതാണ് എതിർസ്ഥാനാർഥിക്ക് ഇത്രയധികം ഭൂരിപക്ഷം ഉണ്ടാകാൻ കാരണമെന്നും സുധ കുറുപ്പ് പറയുന്നു.

ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സരിക്കാൻ പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില നേതാക്കൾ സീനിയോറിറ്റി പരിഗണിക്കാതെ നീതികേട് കാണിക്കുകയായിരുന്നുവെന്നും അവർ പറയുന്നു.

ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ പാർട്ടിക്കാരെ കിട്ടാതെ വന്നപ്പോൾ മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് മത്സരിക്കാൻ ഇറങ്ങിയത്. വോട്ട് ചോദിക്കാൻ പോലും ആരും വീടുകയറിയില്ല.

സ്വന്തം പണം ചെലവാക്കിയടിച്ച പോസ്റ്ററുകളും നോട്ടീസും ഏറ്റുവാങ്ങാൻ പോലും നേതാക്കളിൽ പലരും തയാറായില്ല. പോസ്റ്ററുകൾ ഒട്ടിക്കൻ പാർട്ടിക്കാർ സഹായിച്ചില്ല. തുടർന്ന് ജില്ലാ ഡിവിഷൻ മുഴുവൻ കൂലിക്ക് ആളെവെച്ച് പോസ്റ്റർ ഒട്ടിക്കേണ്ടിവന്നു. സ്വീകരണ യോഗങ്ങളിൽ സ്ഥാനാർഥികൾക്ക് ഒരു മിനിറ്റ് പോലും സംസാരിക്കാൻ അവസരം നൽകിയില്ലെന്നും അവർ പറയുന്നു

Related Articles

Back to top button