KeralaLatestThiruvananthapuram

കെഎസ്‌ആര്‍ടിസി ബസില്‍ ഇനി സ്വൈപ്പിംഗും, ജി.പി.എസും ഘടിപ്പിക്കും.

“Manju”

സിന്ധുമോള്‍ ആര്‍
‍തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധികള്‍ മറികടക്കാന്‍ പുതിയ പദ്ധതികളുമായി കെഎസ്‌ആര്‍ടിസി. കെഎസ്‌ആര്‍ടിസി ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തും. എവിടെനിന്നും യാത്രക്കാര്‍ക്ക് കയറുകയും ചെയ്യാം. അണ്‍ ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുക.
ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും ഇത് നടപ്പിലാക്കുക. മാത്രമല്ല, ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകള്‍ ഇനി ഓടിക്കാനാകില്ലെന്ന് എംഡി നിര്‍ദ്ദേശം നല്‍കി.
അഞ്ചു മാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും ക്യാഷ് ലെസ് ടിക്കറ്റ് മെഷീനുകള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതോടെ സര്‍വീസുകളുടെ വിവരങ്ങള്‍, ബസിന്റെ തല്‍സമയ ലൊക്കേഷന്‍, സീറ്റ് ലഭ്യത എന്നിവ യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്പില്‍ ലഭ്യമാകും. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വയിപ് ചെയ്യാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളില്‍ ഏര്‍പ്പെടുത്തും. ഇതിനായി 17 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.

Related Articles

Back to top button