KeralaLatestThiruvananthapuram

“യു.ഡി.എഫ് ഇങ്ങിനെ പോയാല്‍ പറ്റില്ല; ഉമ്മന്‍ചാണ്ടി മാത്രം വിചാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാകില്ല” ഷിബു ബേബിജോണ്‍

“Manju”

തിരുവനന്തപുരം: പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായിട്ടില്ലെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണ്‍. സംഘടനാ ശേഷി പരാജയപ്പെട്ടു. ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലീഗും, ആര്‍.എസ്.പിയും അടക്കമുള്ളവര്‍ തെറ്റ്തിരുത്തണം. മുഖ്യകക്ഷിയായ കോണ്‍ഗ്രസ് ഒട്ടനവധി കാര്യങ്ങള്‍ പരിഹരിക്കാനുണ്ട്. ഉമ്മന്‍ചാണ്ടി മാത്രം വിചാരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരവാഹികളുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. തെരഞ്ഞെടുപ്പ് അടുത്തിട്ട് പോലും പലയിടത്തും സ്‌ളിപ്പ് പോലും കൊടുത്തിരുന്നില്ല. ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണം. എല്‍.ഡി.എഫിന്റെ വോട്ട് ശതമാനം കുറഞ്ഞെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.

സംവിധാനത്തിന്റെ പോരായ് ചൂണ്ടിക്കാണിക്കും. ആര്‍.എസ്.പി അതൃപ്തരാണ്. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള വളരെ നിസാര വിഷയം വഷളാക്കിയത് യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കന്‍മാരാണ്. അതൊക്കെ ചര്‍ച്ച ചെയ്‌തേ പറ്റൂ.

യു.ഡി.എഫ് ഇങ്ങിനെ പോയാല്‍ പോരാ. കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടി ജനങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായ ഉണ്ടാക്കി. അതിനാല്‍ ആര്‍.എസ്.പിയുടെ നിലപാട് ഇന്നത്തെ യോഗത്തില്‍ വ്യക്തമാക്കുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

Related Articles

Back to top button