InternationalLatest

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്; മൂന്നാം റൗണ്ടില്‍ കടന്ന് നദാല്‍, ഫെഡറര്‍, ജോക്കോവിച്ച്‌

“Manju”

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ച്‌ മുന്‍ ചാമ്പ്യന്മാരായ റാഫേല്‍ നദാലും, റോജര്‍ ഫെഡററും, നൊവാക് ജോക്കോവിച്ചും. സ്പാനിഷ് സൂപ്പര്‍താരം നദാല്‍ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ക്യുറ്റിനെ പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടില്‍ കടന്നത്.

തികച്ചും ഏകപക്ഷീയമായിരുന്നു നദാലിന്റെ വിജയം. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കാണ് നദാല്‍ റിച്ചാര്‍ഡിനെ തകര്‍ത്തത്. സ്കോര്‍ 6-0, 7-5, 6-2. മൂന്നാം റൗണ്ടില്‍ ബ്രിട്ടന്റെ കാമറോണ്‍ നോറിയാണ് നദാലിന്റെ എതിരാളി. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടില്‍ കടന്നു.

ഉറുഗ്വെന്‍ താരം പാബ്ലോ ക്യുവാസിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച്‌ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍ 6-3, 6-2, 6-4. മറ്റൊരു മത്സരത്തില്‍ ക്രോയേഷ്യന്‍ താരം മാരിന്‍ സിലിക്കിനെ തകര്‍ത്താണ് സ്വിസ് സൂപ്പര്‍താരം റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍ കടന്നത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ ജയം. സ്കോര്‍ 2-6, 6-2, 6-7, 2-6.

Related Articles

Back to top button