IndiaLatest

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ചൗധരി ബീരേന്ദ്ര സിങ്

“Manju”

കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ബിജെപി നേതാവ് ചൗധരി ബീരേന്ദ്ര സിങ്

ശ്രീജ.എസ്

ന്യൂഡല്‍ഹി ;കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ചൗധരി ബീരേന്ദ്ര സിങ്. കര്‍ഷക സമരത്തിന് പിന്തുണയുമായി ഡല്‍ഹി അതിര്‍ത്തിയിലേക്ക് പോകാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ബീരേന്ദര്‍ സിംഗ് പറഞ്ഞു.

ഞാന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു. ഇത് എല്ലാവരുടെയും സമരമാണ്. പ്രക്ഷോഭം സമൂഹത്തിലെ ഒരു വിഭാഗത്തില്‍ മാത്രം പരിമിതപ്പെടുന്നില്ല. ഞാന്‍ അതിന് പിന്തുണച്ച്‌ രംഗത്ത് ഇറങ്ങിയെല്ലെങ്കില്‍ എന്റെ രാഷ്ട്രീയത്തില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

അ​തേ​സ​മ​യം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം 24-ാം ദിവസത്തില്‍. സമരം കൂടുതല്‍ കടുപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ കര്‍ഷക സംഘടനകള്‍ യോഗം ഇന്ന് ചേരും. സുപ്രീംകോടതിയിലെ കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച്‌ അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്.

Related Articles

Back to top button