KeralaLatestThrissur

ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

“Manju”

തൃശൂര്‍: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ ഓക്‌സിജന്‍ ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ 150 രോഗികളെ ഓക്‌സിജന്‍ സഹായത്തോടെ ചികിത്സിക്കുന്നതിനായി ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. വരും ദിവസങ്ങളില്‍ തന്നെ 13,000 ലിറ്ററിന്റെ മറ്റൊരു പ്ലാന്റ് കൂടി സ്ഥാപിക്കുമെന്നും അതോടെ 300 രോഗികള്‍ക്ക് ഓക്‌സിജന്‍ സഹായത്തോടെയുള്ള ബെഡുകള്‍ മെഡിക്കല്‍ കോളേജില്‍ ഒരുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ജനറല്‍ ആശുപത്രി,ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവടങ്ങളിലെല്ലാം ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലൊന്നായ ലുലു സി.എഫ്.എല്‍.ടി.സിയില്‍ 750 ബെഡുകള്‍ക്ക് ഓക്‌സിജന്‍ സംവിധാനം ഒരുക്കാനുള്ള നടപടികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button