Latest

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍..!!

“Manju”

വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചര്‍മപ്രശ്നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. അഞ്ചാറ് അല്ലി വെളുത്തുള്ളിയെടുത്ത് നന്നായി അരച്ചോ ഞെരുടിയോ നീരെടുക്കുക. മുഖക്കുരുവുള്ള ഭാഗത്ത് അതു പുരട്ടുക. അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. അല്‍പസമയത്തിനകം മാറ്റം നിങ്ങള്‍ക്കു തന്നെ മനസ്സിലാകും. മുഖക്കുരു മൂലമുണ്ടായ ചുവപ്പും പാടുകളും വളരെ വേഗം മാഞ്ഞു തുടങ്ങും.

ഒരു വെളുത്തുള്ളിയിലെ അല്ലി മുഴുവനായെടുത്ത് അരച്ചോ ഞെരുടിയോ നീരെടുക്കുക അതില്‍ ഒരു പകുതി തക്കാളി കൂടി ഉടച്ചു ചേര്‍ക്കുക. ആ മിശ്രിതം മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുമ്പോള്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ തുറന്നു വരുകയും മാലിന്യങ്ങള്‍ അകലുകയും ചെയ്യുന്നു.അലര്‍ജി മൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, ചുവപ്പ് നിറം, പൊള്ളല്‍പാടുകള്‍ ഇവയെ അകറ്റാനും വെളുത്തുള്ളിക്ക് ശേഷിയുണ്ട്. തലയോട്ടി, മുട്ടുകള്‍ എന്നിവിടങ്ങളിലായിരിക്കും ഇത്തരം അലര്‍ജികള്‍ കൂടുതലായി പ്രത്യക്ഷപ്പെടുക. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ ഇത്തരം അലര്‍ജികളില്‍നിന്നു ചര്‍മത്തെ രക്ഷിക്കുന്നു.

Related Articles

Back to top button