ErnakulamKeralaLatest

ചെല്ലാനം തീരസംരക്ഷണ പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍

“Manju”

കൊ​ച്ചി: ചെ​ല്ലാ​നം തീ​ര സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം നടത്തി. രാവിലെ ​ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നാണ് പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ കോ​സ്റ്റ​ല്‍ റി​സ​ര്‍​ച്ച്‌ ന​ട​ത്തി​യ വി​ദ​ഗ്ധ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള തീ​ര​സം​ര​ക്ഷ​ണം ആ​ണ് പ്ര​ദേ​ശ​ത്തു ന​ട​ത്താ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​തെന്നും, സം​സ്ഥാ​ന​മൊ​ട്ടാ​കെ തീ​ര​മേ​ഖ​ല​ക​ളി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 10 ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ ആ​ണ് തീ​വ്ര​മാ​യ തീ​ര​ശോ​ഷ​ണം നേ​രി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തായും, ഇ​തി​ല്‍ ചെ​ല്ലാ​നം തീ​ര​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​കയെന്നും മന്ത്രി വ്യക്തമാക്കി.
ചെ​ല്ലാ​ന​ത്ത് ടെ​ട്രാ​പോ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള 344.2 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ജ​ല​സേ​ച​ന വ​കു​പ്പി​നു സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ട​ലോ​ര ടൂ​റി​സം സാ​ധ്യ​ത കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​നം – മന്ത്രി കൂട്ടിച്ചേര്‍ത്തു. ച​ട​ങ്ങി​ല്‍ വ്യ​വ​സാ​യ മ​ന്ത്രി പി.രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം​പി, എം​.എ​ല്‍​.എ മാ​രാ​യ കെ.​ജെ. മാ​ക്‌​സി, ടി.​ജെ. വി​നോ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Related Articles

Back to top button