KeralaLatest

താന്‍ ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്ന വ്യക്തിയല്ലെന്ന് നടി മഞ്ജു വാര്യര്‍

“Manju”

സിന്ധുമോൾ. ആർ

താന്‍ ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്ന വ്യക്തിയല്ലെന്ന് നടി മഞ്ജു വാര്യര്‍. പ്രപഞ്ചമെന്ന വലിയ ശക്തിയില്‍ വിശ്വസിക്കുന്നുണ്ടെന്നും എന്നാല്‍ അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. കന്യക മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ‘ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല ഞാന്‍. അമ്പലത്തിലും പള്ളിയിലൊമൊക്കെ പോകാറുണ്ട്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രപഞ്ചമെന്ന വലിയ ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു. അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല‘- മഞ്ജു വാര്യര്‍ പറഞ്ഞു.

Related Articles

Back to top button