IndiaLatest

അരികൊമ്പൻ വീണ്ടും എത്തി

“Manju”

തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റില്‍ വീണ്ടും എത്തി അരികൊമ്പൻ. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരികൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം വെറ്റിനറി ഡോക്ടര്‍മാരുടെ സംഘവും വനംവകുപ്പും അരികൊമ്പനെ നിരീക്ഷിച്ചു വരികയാണ്. അരികൊമ്പൻ അപ്പര്‍ കോതയാര്‍ മേഖലയില്‍ എത്തിയതോടെ, സാധാരണ കാട്ടാനയുടെ ഭക്ഷണ രീതിയിലേക്ക് അരിക്കൊമ്പൻ മാറിയെന്നാണ് തമിഴ്നാട് വനം വകുപ്പ് അറിയിക്കുന്നത്.

എന്നാല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ച്‌ പിടികൂടില്ലെന്നും കേരളത്തിലുള്ളവര്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. ആന കേരള അതിര്‍ത്തിയുടെ അടുത്തെത്തിയെന്ന പ്രചാരണം ശരിയല്ലെന്നും വനം വകുപ്പ് അറിയിച്ചു.

Related Articles

Back to top button