ArticleLatest

ചര്‍മ്മത്തിനും വിറ്റാമിന്‍ ഡി പ്രധാനപ്പെട്ടത്

“Manju”

നമ്മുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ വിവിധ തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. വിറ്റാമിനുകളുടെ അഭാവം വിവിധ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. നമ്മുടെ ചര്‍മ്മത്തിനും മുടിയ്ക്കും ചില വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. വിറ്റാമിന്‍ ഡി കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനാണ്. ശരീരത്തില്‍ ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തില്‍ നിന്നും. ഭക്ഷണത്തില്‍ നിന്ന് കിട്ടുന്നവയില്‍ ഭൂരിഭാഗവും മാംസാഹാരത്തില്‍ നിന്നാണ്. സൂര്യപ്രകാശത്തിന്റെ അഭാവവും മോശം ഭക്ഷണക്രമവും വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകുന്നതിനുള്ള പ്രധാനകാരണങ്ങളാണ്. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് വരണ്ട ചര്‍മ്മം പോലുള്ള നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും. വിറ്റാമിന്‍ ഡിയ്ക്കും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതിന്റെ കുറവ് മുഖക്കുരുവിനും കാരണമാകും. മാത്രമല്ല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടാന്‍ ഇടയാക്കുമെന്ന് ഡെര്‍മറ്റോളജിസ്റ്റ് ഡോ. അജയ് റാണ പറയുന്നു.

Related Articles

Back to top button