KeralaKottayamLatest

കഷ്ടപ്പാടിലും തളരാത്ത സ്ഥാനാര്‍ത്ഥി

“Manju”
കോട്ടയം : ജീവിതം കഷ്ടപ്പാടിന്റെ കയത്തിൽ വീണപ്പോഴും തളരാതെ മുന്നോട്ടു നീങ്ങുന്ന വീട്ടമ്മ, യുഡിഎഫ് സ്ഥാനാർഥിയായി ഇടതുകോട്ടയിൽ വിജയക്കൊടി പാറിച്ചതിനെ കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പന്മന പഞ്ചായത്ത് ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ജയിച്ച പി.ശ്രീകലയെക്കുറിച്ചു കോൺഗ്രസ് പ്രവർത്തക ഷംല നൗഷാദ് എഴുതിയ കുറിപ്പുകളും ചിത്രങ്ങളുമാണു ചർച്ചയാകുന്നത്.
പ്രവാസിയായിരിക്കെ സ്ട്രോക്ക് വന്നു കഴിഞ്ഞ 12 വർഷമായി പരസഹായമില്ലാതെ നിത്യവൃത്തി പോലും ചെയ്യാൻ സാധിക്കാത്ത ഭർത്താവിന്റെ ചികിത്സയും രണ്ടു മക്കളുടെ പഠനവും ഉൾപ്പടെയുള്ള കാര്യങ്ങളും ഏറ്റെട‌ുത്ത് കുടുംബത്തെ മുന്നോട്ട് നയിക്കുന്നതു ശ്രീകലയാണ്. ആർ‌എസ്പി സ്ഥാനാർഥിയായാണു മത്സരിച്ചത്. പ്രാരാബ്ധങ്ങുടെ നടുക്കടലിൽ പ്രയാസപ്പെട്ടപ്പോഴും പതറാത്ത ശ്രീകലയ്ക്കു സാധാരണക്കാർക്കും

വേദനിക്കുന്ന മനസ്സുകൾക്കും സാന്ത്വനമാകാൻ കഴിയുമെന്നു  ഷംല നൗഷാദ് പറയുന്നു.

Related Articles

Back to top button