KeralaLatest

ദേശീയ ന്യൂനപക്ഷകമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തിരുവനന്തപുരത്ത്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പതിനഞ്ചിന പദ്ധതിയുടെ തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആതിഫ് റഷീദ് സംബന്ധിച്ചു. ന്യൂനപക്ഷ വിഭാഗത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ചയും നടത്തി.

22ന് ഉച്ചയ്ക്ക് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുമായി അദ്ദേഹം സംസാരിക്കും.
19
ന് കേരളത്തിലെത്തിയ അദ്ദേഹം 20ന് മലപ്പുറത്ത് സന്ദര്‍ശനം നടത്തി. തെയ്യങ്ങാട് ഗവ. സ്‌കൂള്‍, തൃക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുതുപ്പൊന്നാനി ഗവ. ഫിഷറീസ് എല്‍. പി സ്‌കൂള്‍, കടവനാട് ഗവ. എല്‍. പി സ്‌കൂള്‍ എന്നിവ സന്ദര്‍ശിച്ചു.

 

 

Related Articles

Back to top button