KeralaLatest

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു: കെ ബി ഗണേഷ് കുമാര്‍

“Manju”

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി വെസ്റ്റിബ്യൂള്‍ ബസ് തീ പിടിച്ച് കത്തി നശിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറോടും മോട്ടോര്‍ വാഹന ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഡ്രൈവറും കണ്ടക്ടറും സമയോചിതമായി ഇടപെട്ടു. അവരുടെ സേവനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കരുനാഗപ്പള്ളി – തോപ്പുംപടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിനാണ് ഇന്ന് തീ പിടിച്ചത്. അപകട സമയത്ത് 54 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ കുറിച്ച് കെഎസ്ആര്‍ടിസി വിജിലന്‍സ് – മെക്കാനിക്കല്‍ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് പുറപ്പെട്ട വെസ്റ്റിബ്യൂള്‍ ബസ് കായംകുളത്ത് എത്തിയതിന് പിന്നാലെയാണ് പുക ഉയര്‍ന്നത്. യാത്ര ആരംഭിച്ചതിന് ശേഷം പല തവണ ബസ്സില്‍ നിന്നും പ്രത്യേക ഗന്ധം അനുഭവപ്പെട്ടിരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പുക ഉയര്‍ന്നതോടെ ദേശീയ പാതയില്‍ എംഎസ്എം കോളജിന് സമീപം ബസ് നിര്‍ത്തി. യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട് നിമിഷങ്ങള്‍ക്കമാണ് തീ ആളിപ്പടര്‍ന്നത്. ഡ്രൈവറും കണ്ടക്ടറും അവസരോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

 

Related Articles

Back to top button