KeralaLatest

വീടിൻറ ഗേറ്റിൽ ഒരു രാത്രി മുഴുവൻ തല കുടുങ്ങിക്കിടന്ന തെരുവുനായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

“Manju”

വർക്കല: വീടിൻറ ഗേറ്റിൽ ഒരു രാത്രി മുഴുവൻ തല കുടുങ്ങിക്കിടന്ന തെരുവുനായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാലച്ചിറ-വട്ടപ്പാംമൂട് റോഡിൽ പി .എസ്. നിവാസിൽ രാധയുടെ വീട്ടിലെ ഗേറ്റിലാണ് അബദ്ധ ത്തിൽ നായയുടെ തല കുടുങ്ങി പ്പോയത്.

വ്യാഴാഴ്ച രാത്രിയിലാണ് ഗേറ്റി ന്റെ കമ്പികൾക്കിടയിൽ തല അകപ്പെട്ടത്. തലയുരിപ്പോകാ നാകാതെ വന്നപ്പോൾ നായ കുരച്ച് ബഹളംവച്ചു. വീട്ടുകാരും നാട്ടുകാരും ശ്രമിച്ചിട്ടും നായയെ രക്ഷപ്പെടുത്താനായില്ല.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ അഗ്നിരക്ഷാസേന എത്തി. ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ഗേറ്റിൻറ കമ്പികൾ അകത്തിയാണ് നായയുടെ തല ഊരിയത്.

Related Articles

Back to top button