KeralaLatest

സപ്ലൈകോ രണ്ടാംവിള നെല്ല് സംഭരണ രജിസ്ട്രേഷന്‍ ആരംഭിച്ചു

“Manju”

സപ്ലൈകോ രണ്ടാംവിള നെല്ല് സംഭരണ രജിസ്ട്രേഷന്‍ ആരംഭിച്ചു

ശ്രീജ.എസ്

തൃശൂര്‍: ‌സപ്ലൈകോ രണ്ടാം വിള നെല്ല് സംഭരണത്തിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. രണ്ടാം വിള ചെയ്ത മുഴുവന്‍ കര്‍ഷകരും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. സപ്ലൈകോയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പ്രിന്റ് ഔട്ട് എടുത്ത് കൃഷി ഭവനില്‍ സമര്‍പ്പിക്കേണ്ടതില്ല. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം എല്ലാ രേഖകളും സമര്‍പ്പിക്കണം. പാട്ട കര്‍ഷകര്‍ക്ക് പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ പാട്ടകൃഷി സംബന്ധിച്ച രേഖകള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ നെല്ല് സംഭരണ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്നതാണ്.

Related Articles

Back to top button