KeralaLatest

ഗവര്‍ണറുടെ നയപ്രഖ്യാനത്തില്‍ കാര്‍ഷിക ബില്ലും; മന്ത്രിസഭ അംഗീകാരം നല്‍കി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ഗവര്‍ണര്‍ അവതരിപ്പിക്കാനുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക ബില്ലിനെതിരെ പരാമര്‍ശം. കേന്ദ്ര കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് എതിര്. നിയമനിര്‍മാണം വേണം. നയപ്രഖ്യാപനകരടിന് മന്ത്രിസഭ അംഗീകാരം നല്‍കി.

അതേസമയം, പ്രത്യേക നിയമസഭാസമ്മേളനം ചേരാന്‍ അനുമതി നിഷേധിച്ച ഗവര്‍ണറെ വെല്ലുവിളിച്ച്‌ സര്‍ക്കാര്‍. ഡിസംബര്‍ 31ന് നിയമസഭ ചേരും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും. സമ്മേളനം ചേരാന്‍ അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കര്‍ഷകരുടെ വിഷയം പൊതുതാല്‍പര്യമുള്ള വിഷയമെന്നും അടിയന്തര പ്രാധാന്യമുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Related Articles

Back to top button