IndiaLatest

രാജ്യത്ത് വാഹനങ്ങളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ കുത്തനെ കൂടും

“Manju”

രാജ്യത്ത് വാഹനങ്ങളുടെ വില ഏപ്രില്‍ ഒന്നുമുതല്‍ കുത്തനെ കൂടും. മാരുതി സുസുക്കി ഇന്ത്യ, ഹീറോ മോട്ടോകോര്‍പ്പ് ലിമിറ്റഡ്, നിസാന്‍, ഡാറ്റ്‌സണ്‍ എന്നീ കമ്പനികള്‍ വിലവര്‍ദ്ധന പ്രഖ്യാപിച്ചു. എത്രരൂപ വീതം കൂട്ടുമെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ല

അന്താരാഷ്ട്ര വിപണിയില്‍ ഉരുക്ക്, ചെമ്പ്, അസംസ്കൃത എണ്ണ തുടങ്ങിയവയുടെ വില ഗണ്യമായി വര്‍ധിച്ചതിനാലാണ് വാഹനങ്ങളുടെ വില കൂട്ടുന്നതെന്ന് കമ്പനികള്‍ അറിയിച്ചു.ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ എക്സ് ഷോറൂം വിലകള്‍ പ്രാബല്യത്തില്‍ വരും. ഇന്‍‌പുട്ട് ചെലവ് വര്‍ധിക്കുന്നത് തടയാന്‍ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ജനുവരിയില്‍ വാഹന വില വര്‍ധിപ്പിച്ചിരുന്നു.

Related Articles

Back to top button