LatestThiruvananthapuram

നിയമസഭാ മന്ദിരത്തില്‍ അന്താരാഷ്ട്ര പുസ്തകോത്സവം

“Manju”

കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം നിയമസഭാ മന്ദിരത്തില്‍ ഒരുങ്ങുന്നു. 2023 ജനുവരി 9 മുതല്‍ 15 വരെയാണ് പുസ്തകോത്സവം. നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തിന്റെ വേളയിലാണ് അന്താരാഷ്ട്ര പുസ്തകോത്സവം ഒരുക്കുന്നത്. ഇരുനൂറോളം സ്റ്റാളുകളില്‍ അന്തര്‍ദ്ദേശീയ, ദേശീയ പ്രസാധകരടക്കമുള്ളവര്‍ അക്ഷര വെളിച്ചം പകരാനായി നിയമസഭയിലേക്ക് എത്തിച്ചേരും.

മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ ഏഴ് ഉത്സവ രാവുകളില്‍ കലാസാംസ്കാരിക മാമാങ്കമൊരുക്കും. നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചിലും നിയമസഭാ പരിസരത്തൊരുക്കുന്ന പ്രത്യേക വേദിയിലും മികവുറ്റ കലാപരിപാടികളാണ് അരങ്ങേറുക.

ഫുഡ് കോര്‍ട്ടും ദീപാലങ്കാരങ്ങളുമൊക്കെ ഒരുക്കി ജനാധിപത്യത്തിന്റെ ശ്രീകോവിലിന്റെ വാതില്‍ പൊതുജനങ്ങള്‍ക്കായി തുറന്നിടുകയാണ്.

Related Articles

Back to top button