KeralaLatestMalappuram

എടപ്പാൾ സ്വദേശികളുടെ ലോറികളിൽ നിന്ന് നിലമ്പൂരിൽ വച്ച്  പിടികൂടിയത് ഒന്നരക്കോടിയുടെ  കള്ളപ്പണം

“Manju”

മലപ്പുറം: രേഖകളില്ലാത്ത ഒന്നര കോടി രൂപ നിലമ്പൂരിൽ പിടികൂടി. എടപ്പാൾ സ്വദേശികളുടെ രണ്ട് ലോറികളിൽ നിന്നാണ് 1,57, 50,000 രൂപ പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ എഎസ്പി യുടെ നിർദേശപ്രകാരമാണ് ഹൈവെ പോലീസ് ലോറികൾ പരിശോധിച്ചത്. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മലഞ്ചരക്ക് വ്യാപാരികളെന്നാണ് ലോറി ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത്.

Related Articles

Back to top button