പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് പിടിയിലായ ഓട്ടോ ഡ്രൈവര്‍ സിവില്‍ പൊലീസ് ഓഫീസറെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇയാളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റു ചെയ്തു. പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ജനുവരി ഏഴിന് വൈകീട്ടായിരുന്നു സംഭവം. പട്ടാമ്ബി എസ്ബിഐ ജംഗ്ഷനില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ കൊടുമുണ്ട സ്വദേശി ജിതേഷിനെയാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസുകാരനായ ഉണ്ണിക്കണ്ണന് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പൊലീസുകാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
Related Articles
Check Also
Close
-
ലൈഫ് മിഷന്: സമാനതകളില്ലാത്ത പാര്‍പ്പിട വികസനം മുഖ്യമന്ത്രിJanuary 28, 2021 5:17 PM