InternationalLatest

കോവാക്സിന്‍ അംഗീകരിച്ച്‌​ തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാന

“Manju”

ഗയാന: ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവെയ്പായ കോവാക്സിന് അംഗീകാരം നല്‍കി തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാന. കോവാക്സിന്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമെന്ന് തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാന അംഗീകരിച്ചതായി ഗയാനയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനിടയിലെ ‘സുപ്രധാന ചുവട്​’ എന്ന വിശേഷണത്തോടെ ട്വിറ്ററിലാണ് ഹൈകമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഗയാന പ്രധാനമന്ത്രി ഇര്‍ഫാന്‍ അലി എന്നിവര്‍ പരസ്പരം ഹസ്തദാനം നടത്തുന്ന ഫോട്ടോ ഉള്‍പ്പെത്തിയായിരുന്നു ഗയാനയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്റെ ട്വീറ്റ്.

Related Articles

Back to top button