മോസ്കോ: റഷ്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ കരിങ്കടലിനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് പശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാത്രിയോടെയാണ് നാവികസേനയുടെ നീക്കം ആരംഭിച്ചത്. റഷ്യന്‍ യുദ്ധക്കപ്പലായ കൊറോലെവ് കരിങ്കടല്‍ ലക്ഷ്യമാക്കി നീങ്ങുന്ന ചിത്രം മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.
സൈനികാഭ്യാസത്തിനു വേണ്ടിയാണ് യുദ്ധക്കപ്പലുകള്‍ വിന്യസിക്കുന്നതെന്ന് മോസ്കോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഉക്രയിന് സംഘര്‍ഷം പാരമ്യത്തിലെത്തി നില്ക്കുന്ന ഈ വേളയില്‍, കരിങ്കടല്‍ ലക്ഷ്യമാക്കിയുള്ള ഈ നാവിക പ്രയാണം നല്ലതിന് വേണ്ടിയല്ലെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്.
ഉക്രൈന് അതിര്‍ത്തിയുടെ സിംഹഭാഗവും കരിങ്കടലിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ, ഒരാക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. ഒരേസമയം കരയിലൂടെയും കടലിലൂടെയും ആക്രമിച്ചാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രൈന് കീഴടക്കപ്പെടുമെന്ന് പാശ്ചാത്യരാജ്യങ്ങള്‍ ആശങ്കപ്പെടുന്നുണ്ട്