KeralaLatest

സ്വര്‍ണബോണ്ടു വാങ്ങാം; രാജ്യ വികസനത്തില്‍ പങ്കുചേരാം

“Manju”

ശ്രീജ.എസ്

കൊച്ചി: സര്‍ക്കാരില്‍ സ്വര്‍ണം നിക്ഷേപിച്ച്‌ നേട്ടമുണ്ടാക്കാനും രാജ്യ വികസനത്തില്‍ പങ്കുചേരാനും അവസരം വീണ്ടും. ഈ സാമ്പത്തിക വര്‍ഷത്തെ അടുത്ത ഘട്ട സ്വര്‍ണ ബോണ്ടുകളുടെ വില്‍പ്പന നാളെ മുതല്‍ ജൂലൈ 10 വരെ നിശ്ചയിച്ച്‌ റിസര്‍വ് ബാങ്ക് അറിയിപ്പു വന്നു. ഗ്രാമിന് 4852 രൂപയാണ് ഇഷ്യു വില.

രാജ്യത്ത് ട്രസ്റ്റുകളുടെയും വ്യക്തികളുടെയും സംഘടനകളുടെയും കൈയില്‍ 30,000 ടണ്‍ വരെ സ്വര്‍ണമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് രാജ്യത്തിന്റെ ഉപയോഗത്തിന് വിനിയോഗിക്കാന്‍ അവസരം നല്‍കുന്നതാണ് പദ്ധതി. 2015ല്‍ മോദി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി പ്രകാരം, ഗ്രാമിന് വര്‍ഷത്തേക്ക് 2.5 ശതമാനം പലിശ നല്‍കും. എട്ടു വര്‍ഷത്തേക്കാണ് നിക്ഷേപം. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ പിന്‍വലിക്കാം. സര്‍ക്കാര്‍ ഇത് മൂന്നര ശതമാനം പലിശയ്ക്ക് വ്യവസായ ആവശ്യങ്ങള്‍ക്കും മറ്റുമായി വിനിയോഗിക്കാന്‍ നല്‍കും. ബോണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പലിശയ്ക്ക് ആദായ നികുതിയിലുള്‍പ്പെടെ ഇളവുകള്‍ ലഭിക്കും. നൂറു ശതമാനം വിശ്വസിക്കാവുന്ന നിക്ഷേപം, രാജ്യ വികസനത്തില്‍ പങ്കാളിത്തം എന്നീ നേട്ടങ്ങളുമുണ്ട്.

ഓണ്‍ലൈനായി അപേക്ഷിച്ച്‌ ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകര്‍ക്ക് 4802 രൂപയാണ് വില. ഈ ഘട്ടത്തില്‍ 10,000 കോടി രൂപ ശേഖരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വര്‍ണ ബോണ്ട് വിപണിയെ ഒരു തരത്തിലും ബാധിക്കുന്നില്ല. പ്രത്യേക സാഹചര്യത്തില്‍ സ്വര്‍ണ വ്യാപാരം മാന്ദ്യത്തിലാണെങ്കിലും ബോണ്ടു വാങ്ങാന്‍ താത്പര്യം കൂടിയേക്കുമെന്നും വന്‍ നിക്ഷേപകര്‍ ഓണലൈന്‍ നിക്ഷേപത്തിലൂടെ വലിയ നേട്ടമുണ്ടാക്കുന്നുണ്ടെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു

Related Articles

Back to top button