IndiaLatest

അഴുകിത്തുടങ്ങിയ ചില എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ കഴിഞ്ഞുവെന്ന് വച്ച് തൃണമൂലിനെയാകെ വാങ്ങാന്‍ കഴിയുമെന്ന് വിചാരിക്കരുത്; മമത ബാനര്‍ജി

“Manju”

കൊല്‍ക്കത്ത: അഴുകിത്തുടങ്ങിയ ചില എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ കഴിഞ്ഞുവെന്ന് വച്ച് തൃണമൂലിനെയാകെ വാങ്ങാന്‍ കഴിയുമെന്ന് വിചാരിക്കരുതെന്ന് അമിത് ഷായോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ബംഗാളിലെ ബോല്‍പൂരില്‍ സംഘടിപ്പിച്ച വമ്പന്‍ റാലിയിലായിരുന്നു മമത ഇക്കാര്യം പറഞ്ഞത്. സുവേന്ദു അധികാരി അടക്കമുള്ള പ്രമുഖര്‍ പാര്‍ട്ടി വിട്ടതിന് ശേഷം തൃണമൂല്‍ നടത്തിയ ആദ്യ റാലിയായിരുന്നു ഇത്.
പുറത്തുനിന്നുള്ളവരുടെ പാര്‍ട്ടിയായ ബിജെപി വിദ്വേഷ രാഷ്ട്രീയവും തട്ടിപ്പു രാഷ്ട്രീയവുമാണ് പയറ്റുന്നതെന്ന് മമത കുറ്റപ്പെടുത്തി. ബംഗാളിന്റെ നട്ടെല്ല് തകര്‍ക്കാനാണു ശ്രമിക്കുന്നതെന്നും രവീന്ദ്രനാഥ് ടഗോര്‍ സുവര്‍ണ ബംഗാള്‍ എന്നു വിശേഷിപ്പിച്ച മണ്ണില്‍ അതു നടക്കില്ലെന്നും മമത പറഞ്ഞു.
ബംഗാളിലെ ബോല്‍പൂരില്‍ സംഘടിപ്പിച്ച വമ്പന്‍ റാലിയിലായിരുന്നു മമത ഇക്കാര്യം പറഞ്ഞത്. സുവേന്ദു അധികാരി അടക്കമുള്ള പ്രമുഖര്‍ പാര്‍ട്ടി വിട്ടതിന് ശേഷം തൃണമൂല്‍ നടത്തിയ ആദ്യ റാലിയായിരുന്നു ഇത്.

Related Articles

Back to top button