IndiaLatest

കര്‍ഷക രോഷം സിറ്റിങ് സീറ്റുകളില്‍ ബിജെപി പിന്നില്‍

“Manju”

ചണ്ഡീഗഢ്: കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കെ ഹരിയാണ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. സിറ്റിങ് സീറ്റുകളില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയത്തിലേക്കാണെന്നാണ് ഒടുവിലത്തെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. ഏഴ് സീറ്റുകളില്‍ അഞ്ചെണ്ണത്തിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെയുള്ള വികാരം തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുന്നുവെന്നാണ് വിലയിരുത്തല്‍. അംബാല, പഞ്ചകുള, സോനിപത്ത് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കും രേവാരി മുന്‍സിപ്പല്‍ കൗണ്‍സില്‍, സാംപ്ല, ധരുഹേര, ഉക്കലന മുന്‍സിപ്പല്‍ കമ്മിറ്റികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി-ജെജെപി സഖ്യവും കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം.

Related Articles

Back to top button