പാലാരിവട്ടം (എറണാകുളം ) : ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തില്‍ എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയയിലെ കുട്ടികള്‍ ” ശാന്തിനന്മ ” പരിപാടിയുടെ ഭാഗമായി മൂവാറ്റുപുഴ കച്ചേരിപ്പടിയിലെ സെന്റ് തെരേസാസ് മേഴ്സി ഹോം സന്ദര്‍ശിച്ചു. വൃദ്ധരായ അമ്മമാരോടൊപ്പം സമയം ചെലവിടുകയും, അവരുടെ വിശേഷങ്ങള്‍ കേട്ടറിയുകയും ചെയ്ത കുട്ടികള്‍ അവര്‍ക്ക് മധുരം വിതരണം ചെയ്തു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് ശാന്തിഗിരി ഗുരുമഹിമ ഈ സന്ദര്‍ശനം സംഘടിപ്പിച്ചത്.
Related Articles
Check Also
Close
-
ഓടി നടന്ന് സാനിറ്റൈസര്‍ നല്കുന്ന സുന്ദരി സെയില്‍സ് ഗേള്‍July 27, 2020 2:47 PM