KeralaLatestMalappuram

വിളകൾ നശിപ്പിക്കുന്നത് കുരങ്ങനും പന്നികളും ; പരിഹാരം തേടി വളാഞ്ചേരിയിലെ കർഷകന്റെ ഒറ്റയാൾ സമരം

“Manju”

പി.വി.എസ്

മലപ്പുറം :വ​ളാ​ഞ്ചേ​രിയിൽ കാ​ര്‍​ഷി​ക​വി​ള​ക​ള്‍ പ​ന്നി​ക​ളും കു​ര​ങ്ങു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​ല്‍ പൊ​റു​തി​മു​ട്ടി​യ ക​ര്‍​ഷ​ക​ര്‍​ക്കാ​യി ഒ​റ്റ​യാ​ള്‍​സ​മ​ര​വു​മാ​യി വ​യോ​ധി​ക​ന്‍. എ​ട​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​ക്കൊ​ള​മ്ബ് പൂ​വ​ക്കാ​ട്ടി​ല്‍ ഇ​ബ്രാ​ഹീം​കു​ട്ടി​യാ​ണ് സ​മ​ര​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. എ​ട​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ദ്ദേ​ഹ​ത്തി‍െന്‍റ കൃ​ഷി​ക​ള്‍ പ​ന്നി​യും കു​ര​ങ്ങ​ന്മാ​രും ന​ശി​പ്പി​ക്കു​ക​യാ​ണ്. കു​ര​ങ്ങു​ക​ളു​ടെ അ​തി​ക്ര​മം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന​ത് നാ​ളി​കേ​ര ക​ര്‍​ഷ​ക​രെ​യാ​ണ്.

എടയൂരിൽ മൂ​ന്നു വ​ര്‍​ഷ​ത്തോ​ള​മാ​യി വി​വി​ധ ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങി ത‍െന്‍റ സ​ങ്ക​ടം ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന പ​ന്നി​ക​ളോ കു​ര​ങ്ങു​ക​ളോ ഒ​രു​പ്ര​ദേ​ശ​ത്ത് എ​ത്തി​യാ​ല്‍ അ​വ​യെ പി​ടി​ച്ച്‌ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് സ​മീ​പ​മ​ല്ലാ​ത്ത കാ​ടു​ക​ളി​ല്‍ വി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ രാ​ഷ്​​ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, കേ​ന്ദ്ര, സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍​ക്കും സ്ഥ​ലം എം.​പി​ക്കും എം.​എ​ല്‍.​എ, വി​വി​ധ ഓ​ഫി​സ് മേ​ധാ​വി​ക​ള്‍​ക്കും നി​വേ​ദ​നം ന​ല്‍​കി​യി​ട്ടുണ്ട്.

Related Articles

Back to top button