IndiaLatest

ലോകത്തെ ഏ‌റ്റവും വലിയ വാക്‌സിന്‍ ക്യാമ്പെയിന് ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ഇന്ത്യയില്‍ നടപ്പാക്കാന്‍ പോകുന്ന കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ ലോകത്തില്‍ ഏ‌റ്റവും വലിയ രോഗ പ്രതിരോധ നടപടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ എയിംസ് ശിലാസ്ഥാപനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.’നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ വര്‍ഷം. എന്നാല്‍ ഇപ്പോള്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരികയാണ്. നാം ലോകത്തെ ഏ‌റ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്.’ പ്രധാനമന്ത്രി പറഞ്ഞു. വരുന്ന വര്‍ഷത്തില്‍ ഇന്ത്യയിലെ ആരോഗ്യരംഗം മെച്ചപ്പെടുമെന്ന് മോദി അഭിപ്രായപ്പെട്ടു. ‘മരുന്നും ശ്രദ്ധയുംഎന്ന മുദ്രാവാക്യമാണ് അടുത്ത വര്‍ഷത്തേക്ക് തനിക്ക് നല്‍കാനുള‌ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് അപവാദങ്ങളാണ് അതിവേഗം പ്രചരിക്കുന്നത്. വാക്‌സിനേഷന്‍ പ്രക്രിയയെ കുറിച്ച്‌ പല തെ‌റ്റിദ്ധാരണാ ജനകമായ കാര്യങ്ങളും പ്രചരിക്കുന്നുണ്ടെന്നും അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാതെ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.201 ഏക്കര്‍ സ്ഥലത്ത് 750 കിടക്കകളും 30 ബെഡ് ആയുഷ് ബ്ളോക്കുകളും ഉള്‍പ്പടെയാണ് എയിംസ് കെട്ടിടസമുച്ചയം പണികഴിക്കുക. 1195 കോടി ചിലവഴിച്ച്‌ നിര്‍മ്മിക്കുന്ന ആശുപത്രി സമുച്ചയം 2022 പകുതിയോടെ പൂര്‍‌ത്തിയാകുമെന്നാണ് കരുതുന്നത്.

Related Articles

Back to top button