IndiaKeralaLatest

മുഖ്യമന്ത്രിയുടെ ഉപദേഷ്‌ടാ‌ക്കളുടെ സേവനം അവസാനിപ്പിച്ചു.

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മാദ്ധ്യമ, പൊലീസ് ഉപദേഷ്‌ടാക്കളുടെ സേവനം മാര്‍ച്ച്‌ ഒന്നിന് ശേഷം അവസാനിപ്പിച്ച്‌ സര്‍‌ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാരിന്റെ കാലാവധി ഉടന്‍ അവസാനിക്കുന്നതിനാലാണ് മാദ്ധ്യമ ഉപദേഷ്‌ടാവ് ജോണ്‍ ബ്രിട്ടാസിന്റെയും പൊലീസ് ഉപദേഷ്‌ടാവ് രമണ്‍ ശ്രീവാസ്‌തവയുടെയും കാലാവധി അവസാനിക്കുന്നത് എന്നാണ് പൊതുഭരണവകുപ്പ് നല്‍കുന്ന വിശദീകരണം.
2016 ജൂണ്‍ മുതലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ജോണ്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മുതലാണ് ചീഫ് സെക്രട്ടറി റാങ്കില്‍ രമണ്‍ ശ്രീവാസ്‌തവയെ നിയമിച്ചത്. പ്രസ്, ശാസ്‌ത്ര, നിയമ ഉപദേഷ്‌ടാക്കള്‍ കൂടി നിലവില്‍ മുഖ്യമന്ത്രിയ്‌ക്കുണ്ട്.

Related Articles

Back to top button