India

പാംഗോംങ് സോയിൽ ചൈനക്കെതിരെ പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ; കൂടുതൽ ബോട്ടുകൾക്കായുള്ള കരാറിൽ ഒപ്പുവെച്ചു

“Manju”

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിൽ ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കാൻ ഇന്ത്യൻ സൈന്യം. പാംഗോംങ് സോ മേഖലയിലേക്ക് പട്രോളിംഗിനായി കൂടുതൽ ബോട്ടുകൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചു. പൂർണ്ണമായി ആയുധ വത്കരിച്ചതും, കൂടുതൽ സൈനികരെ ഉൾക്കൊള്ളുന്നതുമായ 12 ബോട്ടുകളാണ് സൈന്യം വാങ്ങാൻ ഒരുങ്ങുന്നത്.

പാംഗോംങ് സോ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലുൾപ്പെടെ നിരീക്ഷണം ഒന്നു കൂടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൈന്യം കൂടുതൽ ബോട്ടുകൾ വാങ്ങുന്നത്. ഇതിനായി ഗോവ ഷിപ്‌യാർഡ് ലിമിറ്റഡുമായാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. അത്യാധുനിക തോക്കുകളും മറ്റ് ആയുധങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ബോട്ടുകൾ 2021 മെയ് മാസത്തോടെ കമ്പനി സൈന്യത്തിന് കൈമാറും.

ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ സൈനികർക്ക് പ്രത്യേകം പരിശീലനം നൽകുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. യഥാർത്ഥ നിയന്ത്രണ രേഖയിലെയും അതിർത്തിയിലേയും സുരക്ഷ ഉറപ്പാക്കുന്നതിൽ ബോട്ടുകൾ നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.

ജൂലൈയിൽ ഉണ്ടായ പ്രകോപനത്തിന് പിന്നാലെ പാംഗോംങ് സോ മേഖലയിൽ ഇന്ത്യൻ സൈന്യം കൂടുതൽ ബോട്ടുകൾ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക നീക്കം.

Related Articles

Back to top button