KeralaLatest

അന്നമാണ് ഔഷധം സംസ്ഥാന കാമ്പയിന് പട്ടം സനിത്തിന്റെ ഗാനത്തോടെ തുടക്കം.

“Manju”
അന്നമാണ് ഔഷധം സംസ്ഥാന കാമ്പയിനില്‍ പട്ടം സനിത്ത് ഗാനം ആലപിക്കുന്നു.

തിരുവനന്തപുരം : അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി മില്ലറ്റ് മിഷന്‍ – കേരള അന്നമാണ് ഔഷധം സംസ്ഥാന കാമ്പയിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ പട്ടം സനിത്തിന്റെ ഗാനത്തോടെ ആരംഭിച്ചു. ചടങ്ങ് മില്ലറ്റ് മാന്‍ ഓഫ് ഇന്ത്യ ഡോ.ഖാദർ വാലി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച് ഓര്‍ഗാനിക് ഫാമിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 8-ാംമത് ദേശീയ കണ്‍വെന്‍ഷന്റെ ഒരു കോപ്പി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പട്ടം സനിത്തിന് ഡോ.ഖാദര്‍ വാലി സമ്മാനിച്ചു.
എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഐ.പി.എസ്., എസ്. ശ്രീലത ടീച്ചര്‍, ഡോ.ജേക്കബ് പുളിക്കന്‍, കെ.പി. ഇല്യാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button