KeralaLatest

ക്വാറന്‍റൈന് കൃത്യവും വ്യക്തവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ വേണം

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്:പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഹോം ക്വാറന്റയന് എത്തുന്നവർ ആരൊക്കെ എന്നുള്ള കാര്യത്തിൽ ദുരൂഹത.No: 546 വാവറ, കൊച്ചുവിള എന്നു മാത്രം കാണിച്ച് വീട്ടുപേരുപോലും വിലാസത്തിൽ കാണിക്കാത്ത തമിഴ്നാട്ടിൽ നിന്നും എത്തുന്ന അഞ്ച് പേർക്ക് താമസിക്കാൻ അനുമതി കൊടുത്തതിലാണ് പ്രദേശവാസികളടക്കം ആശങ്ക പ്രകടിപ്പിക്കുന്നത്, അന്വേഷണത്തിൽ കുറെ നാളായി ആള് താമസമില്ലാത്ത ഏറെ പഴക്കം ചെന്ന വീടാണിത്, തമിഴ്നാടു സ്വദേശികൾക്ക് ഈ വീടുമായിട്ട് എന്തു ബന്ധമെന്നുള്ള കാര്യം ആർക്കും അറിയില്ല വാടകയ്ക്കോ മറ്റോ അവരാരും ഇവിടെ താമസിച്ചിട്ടുമില്ല, നാടുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നില്ലന്നു റപ്പുവരുത്താൻ വാർഡ് തല സമിതികൾക്കും കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത് അതുപോലെ വിദേശത്തു നിന്നു വരുന്നവരെ സംബന്ധിച്ച വിവരം വാർഡ്തല സമിതികൾക്ക് ലഭിക്കുന്നുമില്ല, വിവരങ്ങൾ ജനപ്രതിനിധികൾക്കും ആരോഗ്യ പ്രവർത്തകർക്കും നൽകാതെയും അവരോട് ആലോചിക്കാതെ ഏകപക്ഷീയമായി കാര്യങ്ങൾ ചെയ്യുന്നത് വലിയ അപകടത്തിലേയ്ക്കു നയിക്കും അധികൃതരുടെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് വാർഡ് മെമ്പറും ബിജെപി ജില്ലാ സെക്രട്ടറിയുമായ എം.ബാലമുരളി അറിയിച്ചു.

Related Articles

Back to top button