KannurKeralaLatest

വായനശാല തുറക്കാൻ സർക്കാർ അനുമതി നൽകണം:സപര്യ കേരളം

“Manju”

അനൂപ് എം സി
കാഞ്ഞങ്ങാട്: സിനിമാശാല തൊട്ടു സകലതും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടും വായനശാല തുറക്കാൻ അനുവാദം നൽകാത്തത് ഖേദകരമാണെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു.സംസ്ഥാനത്ത് പതിനാല് ജില്ലകളിലും പുസ്തകമേള നടക്കുന്ന സമയമാണിത്. മാത്രമല്ല പത്ത്, പ്ളസ് ടൂ വിദ്യാർഥികൾക്ക് വായനശാല കേന്ദ്രീകരിച്ച് നടത്തുന്ന സായാഹ്ന ക്ളാസുകൾ നടത്തേണ്ടതുമുണ്ട്. ഇതൊക്കെ പരിഗണിച്ച് വായനശാല തുറക്കാൻ സർക്കാർ എത്രയും പെട്ടെന്ന് അനുവാദം നൽകണമെന്ന് സപര്യ കേരളം സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന അദ്ധ്യക്ഷൻ ഡോ.ആർ.സി.കരിപ്പത്ത് അദ്ധ്യക്ഷത വഹിച്ചു.സുകുമാരൻ പെരിയച്ചൂർ, പ്രാപ്പൊയിൽ നാരായണൻ, മധുസൂദനൻ മട്ടന്നൂർ, ആനന്ദകൃഷ്ണൻ എടച്ചേരി, രാജേഷ് പുതിയകണ്ടം, മനോജ് കുമാർ കൂത്തുപറമ്പ്, അനിൽ കുമാർ പട്ടേന,രാംഗോകുൽ പെരിയ എന്നിവർ സംസാരിച്ചു.

Related Articles

Back to top button