IndiaLatest

ഹിന്ദുമതത്തിലേക്ക് മാറിയ മുസ്ലീം കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമം

“Manju”

റായ്ബറേലി, യു.പി.: പൂര്‍വ്വിക മതത്തിലേക്ക് മാറിയ കുടുംബത്തിന് നേരെ ഇസ്ലാമിക മതമൗലിക വാദികളുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിലെ ദേവ് പ്രകാശിനും കുടുംബത്തിനും നേര്‍ക്കാണ് ഇവരുടെ ആക്രമണം. ദേവ് പ്രകാശ് പൂര്‍വ്വിക മതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് അറിയിച്ച്‌ ഹിന്ദുമതത്തിലേക്ക് മാറിയത് കഴിഞ്ഞ ദിവസമാണ്.
മുഹമ്മദ് അന്‍വെര്‍ എന്ന പേര് മാറ്റി ദേവ് പ്രകാശ് എന്ന പേര് സ്വീകരിച്ച്‌ മൂന്ന് മാസം മുന്‍പാണ് ഇയാള്‍ ഹിന്ദുമതത്തിലേക്ക് മാറിയത്. മക്കളുടെ പേരുകള്‍ ദേവ്‌നാഥ്, ദീന്‍ദയാല്‍, ദുര്‍ഗാദേവി എന്നും മാറ്റിയിരുന്നു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പൂര്‍വ്വിക മതത്തിലേക്ക് മടങ്ങുന്നതെന്നും മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, മതം മാറിയശേഷം ഗ്രാമത്തലവന്‍ താഹിറിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് നേരെ നിരവധി തവണ ഭീഷണി ഉയര്‍ന്നിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അത്തരമൊരു പ്രവൃത്തി ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ആയതിനാല്‍ ഭീഷണിവിവരം പൊലീസില്‍ അറിയിച്ചിരുന്നില്ലെന്നും പ്രകാശ് പറയുന്നു.
ദേവ് പ്രകാശിനേയും കുടുംബത്തിനേയും പൂട്ടിയിട്ട് വീടിന് തീവെക്കുകയായിരുന്നു. വാതില്‍ തകര്‍ത്ത് പുറത്തിറങ്ങാന്‍ സാധിച്ചതിനാലാണ് പ്രകാശും കുടുംബവും രക്ഷപെട്ടത്. രാത്രി രണ്ടര മണിയോടെയാണ് അക്രമികളെത്തിയത്. പിഞ്ചുമക്കളെ അടക്കം കൊല്ലാനായിരുന്നു വര്‍ഗീയ വാദികളുടെ ഉദ്ദേശമെന്ന് വ്യക്തം.

Related Articles

Back to top button