IndiaLatest

പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ അച്ഛനും മകനും അറസ്റ്റിൽ

“Manju”

ഡല്‍ഹി: പൊലീസ് കോണ്‍സ്റ്റബിള്‍ പ്രവേശന പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ പൊലീസ് കോണ്‍സ്റ്റബിളും മകനും അറസ്റ്റിലായി. ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ വിനീത്, ഇയാളുടെ മകന്‍ കശിഷ് (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 27ന് നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയാലായിരുന്നു അച്ഛനും മകനും തട്ടിപ്പ് നടത്തിയത്.
കശിഷ് ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ബീഹാറിലെ മുസാഫര്‍പുര്‍ ആയിരുന്നു പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പരീക്ഷ എഴുതുന്നതിനായി കശിഷിന് പകരം മറ്റൊരാളാണ് എത്തിയത്. സംശയം തോന്നിയ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കഴിഞ്ഞ ദിവസം അച്ഛനെയും മകനെയും അറസ്റ്റു ചെയ്തു. ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന വിനീത് ആണ് മകന് പകരം മറ്റൊരാളെ പരീക്ഷയ്ക്കായി കണ്ടെത്തിയതെന്നാണ് സംശയം.

Related Articles

Back to top button