KannurKeralaLatest

ആള്‍ത്താമസമില്ലാത്ത പറമ്പില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു

“Manju”

സിന്ധുമോൾ. ആർ

പാനൂര്‍: കല്ലിക്കണ്ടി ഉതുക്കുമ്മലിലെ ആള്‍ത്താമസമില്ലാത്ത പറമ്ബില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു. കൊളവല്ലൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ഷീജുവിന്റെ നേതൃത്വത്തി‍ല്‍ നടന്ന മിന്നല്‍ പരിശോധനയിലാണ് ബോംബുകള്‍ പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ 2 നാടന്‍ ബോംബുകളാണ് കണ്ടെടുത്തത്. തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് മുസ്‍ലിം ലീഗ് -ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട് . നേരത്തെ വിജയിച്ച മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥിയുടെയും ബിജെപി സ്ഥാനാര്‍ഥിയുടെയും വീടിനു നേരെയും ബോംബാക്രമണമുണ്ടായിരുന്നു. സംഭവസ്ഥലത്ത് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button