IndiaLatest

ജമ്മു കശ്മീരിൽ മയക്കുമരുന്ന് വ്യാപാരി അറസ്റ്റിൽ

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ മയക്കുമരുന്ന് വ്യാപാരി പിടിയിൽ. 300 ഗ്രാം ഹെറോയിൻ പ്രതിയിൽ നിന്നും പിടിച്ചെടുത്തു. പൂഞ്ച് ജില്ലിയലെ ദാബി ഗ്രാമത്തിലാണ് സംഭവം.

പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പൂഞ്ച് സീനിയർ പോലീസ് സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശത്ത് വൻതോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി സംശയമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം പൂഞ്ചിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു. പാക്് ഭീകരരുടെ ആയുധക്കടത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രദേശം നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button