IndiaLatest

റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റു​ണ്ടാ​യി​ട്ടും യാ​ത്ര അ​നു​വ​ദി​ച്ചി​ല്ല; 36,944 രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​ധി

“Manju”

ബം​ഗ​ളൂ​രു: റി​സ​ര്‍വേ​ഷ​ന്‍ ടി​ക്ക​റ്റു​ണ്ടാ​യി​ട്ടും ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ റെ​യി​ല്‍​വേ 36,944 രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക പ​രി​ഹാ​ര ക​മീ​ഷന്റെ ഉ​ത്ത​ര​വ്.
മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ രാ​മ​ച​ന്ദ്ര, ഭാ​ര്യ കൃ​പ എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ്​ ന​ട​പ​ടി. ട്രെ​യി​ന്‍ ടി​ക്ക​റ്റ് ചാ​ര്‍ജാ​യ 870 രൂ​പ​ക്ക്​ പു​റ​മെ വി​മാ​ന ടി​ക്ക​റ്റി​ന​ത്തി​ല്‍ 25,074 രൂ​പ​യും കോ​ട​തി ചെ​ല​വും മ​റ്റു​മു​ള്‍പ്പെ​ടെ 11,000 രൂ​പ​യും ന​ല്‍കാ​നാ​ണ്​ ക​മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.
ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ല്‍​വേ ബം​ഗ​ളൂ​രു ഡി​വി​ഷ​ന്‍ ഓ​ഫി​സ​റും മ​ധ്യ​പ്ര​ദേ​ശ് ജ​ബ​ല്‍പൂ​ര്‍ സ്​​റ്റേ​ഷ​ന്‍ സൂ​പ്ര​ണ്ടും ചേ​ര്‍ന്ന് ആ​റാ​ഴ്​​ച​ക്ക​കം തു​ക കൈ​മാ​റ​ണം. റെ​യി​ല്‍​വേ​ക്ക്​ വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ന്‍ ഹാ​ജ​രാ​യ​പ്പോ​ള്‍ ദമ്പ​തി​ക​ള്‍ ത​നി​യെ കേ​സ് വാ​ദി​ച്ചു.
ഒ​രു വ​ര്‍ഷം നീ​ണ്ട വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍ക്കു​ശേ​ഷം റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ക്ക്​ കൃ​ത്യ​നി​ര്‍വ​ഹ​ണ​ത്തി​ല്‍ വീ​ഴ്ച പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യ ക​മീ​ഷ​ന്‍ ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന്​ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.
2019 ന​വം​ബ​റി​ല്‍ ജ​ബ​ല്‍പൂ​രി​ല്‍നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് സം​ഘ​മി​ത്ര എ​ക്‌​സ്​​പ്ര​സി​ലെ എ​സ്11 കോ​ച്ചി​ല്‍ ഇ​രു​വ​രും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു. പ​ക്ഷെ, ട്രെ​യി​ന്‍ ജ​ബ​ല്‍പൂ​ര്‍ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ക​മ്ബാ​ര്‍ട്ട്‌​മെന്‍റി​ല്‍ നി​റ​യെ യാ​ത്ര​ക്കാ​രാ​യി​രു​ന്നെ​ന്നും വാ​തി​ല്‍ തു​റ​ക്കാ​ന്‍പോ​ലും അ​തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
തൊ​ട്ട​ടു​ത്ത ക​മ്പാ​ര്‍ട്ട്‌​മെന്‍റി​ല്‍ ക​യ​റി സീ​റ്റി​ല്‍ എ​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു​വ​രെ​യും ത​ള്ളി യാ​ത്ര​ക്കാ​ര്‍ ട്രെ​യി​നി​നു പു​റ​ത്തി​റ​ക്കി. സ്​​റ്റേ​ഷ​ന്‍ മാ​സ്​​റ്റ​റെ​യും റെ​യി​ല്‍​വേ സം​ര​ക്ഷ​ണ സേ​ന​യെ​യും വി​വ​രം ധ​രി​പ്പി​ച്ചെ​ങ്കി​ലും അ​വ​ര്‍ സ​ഹാ​യ​ത്തി​െ​ന​ത്തി​യി​ല്ല.
ബം​ഗ​ളൂ​രു​വി​ല്‍ റെ​യി​ല്‍​വേ ബോ​ര്‍ഡ് പ​രീ​ക്ഷ​ക്ക്​ പോ​കു​ന്ന​വ​രാ​ണ്​ ക​മ്ബാ​ര്‍​ട്ട്​​മെന്‍റി​ലു​ള്ള​തെ​ന്നും ത​ങ്ങ​ള്‍ നി​സ്സ​ഹാ​യ​രാ​ണെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ര്‍ന്ന് ഇ​രു​വ​രും വി​മാ​ന​മാ​ര്‍ഗം ബം​ഗ​ളൂ​രു​വി​ലെ​ത്തി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ക്ക് പ​രാ​തി ന​ല്‍കി. പ​രി​ഹാ​ര​മു​ണ്ടാ​വാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക പ​രി​ഹാ​ര ക​മീ​ഷ​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Back to top button