LatestThiruvananthapuram

ലേണേഴ്സ് ടെസ്റ്റ് ഇനി ആര്‍ടി ഓഫിസില്‍

“Manju”

തിരുവനന്തപുരം; ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായുള്ള ലേണേഴ്സ് ടെസ്റ്റ് ഇന്നു മുതല്‍ ആര്‍ടി ഓഫിസുകളിലും സബ് ആര്‍ടി ഓഫിസുകളിലും നടക്കും. ഓഫിസുകളിലെത്തി ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷയെഴുതേണ്ടത്. കോവിഡ് കാലത്ത് ലേണേഴ്സ് പരീക്ഷ ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു. ഇതു വ്യാപക ക്രമക്കേടിനു കാരണമായെന്നു കണ്ടെത്തി.

ബംഗാളികള്‍ ഉള്‍പ്പെടെ ഇതരസംസ്ഥാന തൊഴിലാളികള്‍ ദിവസവും മലയാളത്തില്‍ പരീക്ഷയെഴുതി പാസായി ലൈസന്‍സുകള്‍ നേടിയപ്പോഴാണ് ഇതിലെ കള്ളത്തരം പുറത്തുവന്നത്. പരീക്ഷയെഴുതുന്നവര്‍ക്കു വരുന്ന ഒടിപി നമ്പര്‍ ഡ്രൈവിങ് സ്കൂളുകള്‍ക്കു നല്‍കുകയും അവിടെ ഇവര്‍ക്കു വേണ്ടി പരീക്ഷയെഴുതിയെന്നുമാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് ഓഫിസുകളിലേക്കു പരീക്ഷ മാറ്റുന്നതിനു തീരുമാനമായത്. സബ് ആര്‍ടി ഓഫിസുകളില്‍ 46- 60 പേര്‍ക്കും ആര്‍ടി ഓഫിസുകളില്‍ 90 പേര്‍ക്കും പരീക്ഷയെഴുതുന്നതിനു സംവിധാനമൊരുക്കും.

Related Articles

Back to top button