IndiaLatest

ഇന്ത്യ- ഫ്രാന്‍സ് നയതന്ത്ര ചര്‍ച്ച ഇന്ന്

“Manju”

സിന്ധുമോൾ. ആർ

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ചര്‍ച്ച ഇന്ന്.ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേശകന്‍ ഇമ്മാനുവല്‍ ബോണിയും തമ്മില്‍ ഇന്ന് കൂടികാഴ്ച നടത്തും.

ഇന്ത്യ-ഫ്രാന്‍സ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ആഗോള തല പ്രശ്‌നങ്ങളെ പറ്റിയും ഇരുവരും ചര്‍ച്ച ചെയ്യും. ഇതിനൊപ്പം മഹാരാഷ്ട്രയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന 10,000 മെഗാവാട്ട് ആണവ നിലയത്തിന്റെ പുരോഗതിയും പി -75 ഐ പദ്ധതി പ്രകാരം ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മിക്കാനൊരുങ്ങുന്ന ആറ് ഡീസല്‍-ഇലക്‌ട്രിക് അന്തര്‍വാഹിനികളെ പറ്റിയും ഇരുവരും ചര്‍ച്ച ചെയ്‌തേക്കും.

Related Articles

Back to top button