IndiaInternationalLatest

“ചൈനീസ് പട്ടാളത്തെ കായികമായി നേരിടാനും തയ്യാര്‍ ” : അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികര്‍ക്ക് ആഹാരവും ജലവുമെത്തിച്ച്‌ പ്രദേശവാസികള്‍

“Manju”

ന്യൂഡല്‍ഹി : ചുഷൂല്‍ താഴ്‌വരയില്‍ ചൈനീസ് പട്ടാളത്തെ നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ആഹാരവും വെള്ളവുമെത്തിച്ച്‌ പ്രദേശവാസികള്‍. ഇന്ത്യന്‍ സൈനികര്‍ക്ക് ആവശ്യമുള്ള ആഹാരം, വെള്ളം, മരുന്ന് എന്നിവ തലച്ചുമടായി എത്തിച്ചാണ് പ്രദേശവാസികള്‍ ചൈനയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ സൈനികരെ പിന്തുണയ്ക്കുന്നത്. ബ്ലാക്ക് ടോപ്പില്‍ അഥവാ 13,000 അടി ഉയരത്തില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്കാണ് നാട്ടുകാര്‍ സാധനങ്ങള്‍ എത്തിക്കുന്നത്.ആവശ്യമെങ്കില്‍ അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കുന്ന ചൈനീസ് പട്ടാളക്കാരെ കായികമായി നേരിടാനും തയ്യാറാണെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സിലിലെ എഡ്യൂക്കേഷണല്‍ എക്സിക്യൂട്ടീവ് കൗണ്‍സിലര്‍ കൊഞ്ചോക്ക് സ്റ്റാന്‍സില്‍ സൈനികര്‍ക്ക് സഹായവുമായി എത്തിയ പ്രദേശവാസികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെല്ലാം ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

Related Articles

Back to top button