IndiaLatest

ഡല്‍ഹി എയിംസില്‍ തീപിടിത്തം

“Manju”

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്‌ ഓഫ്​ മെഡിക്കല്‍ സയന്‍സില്‍ വന്‍ അഗ്നിബാധ. തിങ്കളാഴ്​ച രാവിലെയോടെയാണ്​ തീപിടിത്തമുണ്ടായത്​. പ്രധാന അത്യാഹിത വിഭാഗത്തോട്​ ചേര്‍ന്ന് തിങ്കളാഴ്​ച രാവിലെ അഞ്ചുമണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറിനകം തന്നെ തീയണച്ചതായി ഡല്‍ഹി ഫയര്‍ വിഭാഗം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Related Articles

Back to top button