InternationalLatest

അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ 500,000 ദിര്‍ഹം പിഴ

“Manju”

ദുബായ്: സൈബര്‍ നിയമത്തില്‍ പുതിയ ഭേദഗതിയുമായി യുഎഇ. അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് നിയമഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത്തരക്കാര്‍ക്ക് ഇനി ഒരു കോടി രൂപവരെ (അഞ്ച് ലക്ഷം ദിര്‍ഹം) പിഴ അടക്കേണ്ടി വരും.

അപകടത്തില്‍പ്പെടുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടികള്‍ സ്വീകരിക്കും. ജനുവരി രണ്ട് മുതല്‍ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നു. പിഴ ഈടാക്കുന്നതിനൊപ്പം ആറുമാസം തടവു ശിക്ഷയും ലഭിക്കും. യുഎഇയില്‍ ഒന്നരലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയാണ് വിവിധ സൈബര്‍ കുറ്റങ്ങള്‍ക്ക് പിഴ ഈടാക്കിയിരുന്നത്.

ബാങ്കുകളുടെയും മാദ്ധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നവര്‍ക്കും കര്‍ശന ശിക്ഷ നല്‍കും. ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍മാരുടെ അവകാശ സംരക്ഷണവും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012 ലെ നിയമമാണ് ദേദഗതി ചെയ്തത്.

Related Articles

Back to top button