KeralaLatest

സില്‍വര്‍ ജൂബിലി : ചെന്നൈയില്‍ പ്രസ് മീറ്റ് നടന്നു.

“Manju”

 

ചെന്നൈ : ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഗുരുവിന്റെ സന്ദര്‍ശനം വിളംബരം ചെയ്തുകൊണ്ടുള്ള പത്രസമ്മേളനം ഇന്ന് (3-1-2023 ബുധന്‍) വൈകിട്ട് ചെന്നൈയില്‍ നടന്നു. ജനുവരി 5 ന് ശിഷ്യപൂജിതയുടെ ചെന്നെയിലേക്കുള്ള ആഗമനം, തുടര്‍ന്നുള്ള 6,7 തീയതികളില്‍ ചെയ്യൂര്‍ ആശ്രമത്തിലെ പ്രോഗ്രാമുകള്‍ എന്നിവ പ്രസ് മീറ്റില്‍ ആശ്രമം പ്രതിനിധികള്‍ വിശദീകരിച്ചു. ആശ്രമം സില്‍വര്‍ ജൂബിലി സെലിബ്രേഷന്‍സ് ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി, ഓപ്പറേഷന്‍സ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ഡോ.ജി.ആര്‍. കിരണ്‍, മെഡിക്കല്‍ എജ്യൂക്കേഷന്‍ അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ എസ്. വിജയന്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.

Related Articles

Back to top button