Uncategorized

എസ്‌എംഎസ് നിരക്ക് നിബന്ധന നീക്കി ടെലികോം നിയന്ത്രണ അതോറിറ്റി

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: പ്രതിദിനം ഒരു മൊബൈല്‍ കണക്ഷനില്‍ നിന്ന് അയക്കാവുന്ന എസ്‌എംഎസുകളുടെ എണ്ണം 100 ആയി കുറച്ചിരുന്നു. അതിന് ശേഷം അയക്കുന്ന എസ്‌എംഎസുകള്‍ക്ക് തുക ഈടാക്കിയിരുന്നു. ഇനി മുതല്‍ 100ല്‍ കൂടുതല്‍ എസ്‌എംഎസ് സന്ദേശങ്ങള്‍ അയയ്ക്കുബോള്‍ 50 പൈസയെങ്കിലും ഈടാക്കണമെന്ന വ്യവസ്ഥ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) നീക്കി. ഇതോടെ വാണിജ്യേതര ഉപയോക്താക്കളുടെ ബള്‍ക്ക് എസ്‌എംഎസിനുള്ള നിരക്ക് നിര്‍ണയിക്കാനുള്ള അവകാശം ടെലികോം കമ്പനികള്‍ക്കായി.

ടെലി കമ്മ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡര്‍ 1999 ലെ ഷെഡ്യൂള്‍ XIII പ്രകാരമാണ്, ടെലികോം സേവന ദാതാക്കളില്‍നിന്ന് പ്രതിദിനം 100 എസ്‌എംഎസുകളില്‍ കൂടുതല്‍ ചെയ്യുബോള്‍ ഓരോ എസ്‌എംഎസിനും 50 പൈസയെങ്കിലും ഈടാക്കണമെന്ന് നിര്‍ബന്ധമാക്കിയത്.

Related Articles

Back to top button