KeralaLatestThiruvananthapuram

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്രപ്രദര്‍ശനം തുടങ്ങുന്നു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്ര പ്രദര്‍ശനം തുടങ്ങുന്നു. കെ.എസ്.എഫ്.ഡി.സിയാണ് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പ്രദര്‍ശനം നടത്തുക. ആദ്യ പ്രദര്‍ശനം 10ന് വൈകിട്ട് ആറിന് നടക്കും. മൈഡിയര്‍ കുട്ടിച്ചാത്തന്‍ (3ഡി) ആണ് ആദ്യ ചിത്രം. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രദര്‍ശനം.

ടിക്കറ്റിന് 100 രൂപയും ത്രിഡി കണ്ണടയ്ക്ക് 20 രൂപയുമാണ് നിരക്ക്. ഇന്ന് (ജനുവരി 8) മുതല്‍ കലാഭവനില്‍ നിന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഞായറാഴ്ച രാവിലെ മുതല്‍ നിശാഗന്ധിയിലെ കൗണ്ടറിലും ടിക്കറ്റ് ബുക്ക് ചെയ്യാം. ഐസ്‌ക്രീം, ലഘുഭക്ഷണം തുടങ്ങിയവയ്ക്കുള്ള സൗകര്യവും കെ.എസ്.എഫ്.ഡി.സി ഒരുക്കും.

Related Articles

Back to top button